ഉടലിന്റെ ടീസർ വൈറലാകുന്നു

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് മുഖ്യ വേഷത്തിലെത്തുന്ന ‘ഉടല്‍’എന്ന ചിത്രത്തിന്റെ ടീസര്‍ വൈറലാകുന്നു.

സസ്പെന്‍സും ത്രില്ലറുമെല്ലാമുള്ള ഫാമിലി ഡ്രാമയായ ഈ ചിത്രത്തിൽ
ധ്യാന്‍ ശ്രീനിവാസന്‍ ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു.

ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും വേഷവും തന്നെയാണ് ശ്രദ്ധ നേടുന്നത്. ചിത്രം ഈ മാസം 20ന് തിയറ്ററുകളിലെത്തും. ഗോകുലം മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.

Share
അഭിപ്രായം എഴുതാം