സ്വകാര്യ ബസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍

തിരുവനന്തപുരം : ടിക്കറ്റ്‌ തുകയില്‍ ഒരു രൂപ കുറഞ്ഞതിന്‌ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ്‌ ഡ്രൈവറും കണ്ടക്ടറും അറസ്‌റ്റില്‍. സുനില്‍ ,അനീഷ്‌ എന്നിവരാണ്‌ അറസറ്റിലായത്‌. യുവാവിനെ ഇരുവരും ചേര്‍ന്ന്‌ മര്‍ദ്ദിക്കുന്നത്‌ സമൂഹ മാധ്യമങ്ങളില്‍ ഒരു യാത്രക്കാരന്‍ പോസ്‌റ്റ്‌ ചെയ്‌തതോടൊണ്‌ സംഭവം ശ്രദ്ധിക്കപ്പെട്ടത്‌. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ്‌ ഇവര്‍ മര്‍ദ്ദിച്ചത്‌.

എന്നാല്‍ ഷിറാസ്‌ മര്‍ദ്ദിച്ചെന്നുകാട്ടി ആദ്യം അനീഷും സുനിലും പേലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ്‌ ഇരുവര്‍ക്കുമെതിരെ കേസെടുക്കകുയായിരുന്നു. ഷിറാസിന്റെ മൊഴിയും രേഖപ്പെടുത്തി. ഇലക്ട്രീഷ്യനായ ഷിറാസ്‌ ചെയ്‌ത ജോലിയുടെ പണം വാങ്ങാന്‍ തിരുവനന്തപുരം നഗരത്തിലെത്തിയപ്പോഴാണ്‌ സംഭവം ഉണ്ടായത്‌.

പേരൂര്‍ക്കട നിന്ന്‌ പാളയത്തേക്ക്‌ 13 രൂപ ടിക്കറ്റിന്‌ 12 രൂപ മാത്രമേ ഷിറാസിന്‍രെ കയ്യിലുണ്ടായിരുന്നുളളു. ഒരു രൂപ നിര്‍ബന്ധമായും വേണമെന്ന്‌ ആവശ്യപ്പെട്ട ബസ്‌ ജീവനക്കാര്‍ ബസ്‌ നിര്‍ത്തിയശേഷം ഷിറാസിനെ മര്‍ദ്ദിക്കുകയായിരുന്നു. പിടിയിലായ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സ്‌ റദ്ദാക്കും. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →