കുന്നംകുളം നഗരസഭ പ്രദേശത്തെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയും ശുദ്ധവുമായിരിക്കേണ്ടതും പൊതുജനാരോഗ്യ സൗഹൃദമായിരിക്കേണ്ടതുമാണെന്ന്
അധികൃതർ അറിയിച്ചു. തെറ്റായ രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹെൽത്ത് ഇൻസ്പെക്ടർ പി എ വിനോദിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ വർഗ്ഗീസ്, സ്മിത പരമേശ്വരൻ എന്നിവർ പങ്കെടുത്തു.

