വാഷിങ്ടണ്‍: ഹെയ്തിയന്‍ വംശജയായ കെരെന്‍ ജീൻ പിയറി പുതിയ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകും. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വംശജയും സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു സമ്മതിക്കുന്ന ആദ്യവ്യക്തിയുമാണ്. പിയറിയുടെ അനുഭവസമ്പത്ത്, കഴിവ്, സത്യസന്ധത എന്നിവയെ പ്രസിഡന്റ് ജോ ബൈഡന്‍ നിയമനം വ്യക്തമാക്കിയ പ്രസ്താവനയില്‍ അഭിനന്ദിച്ചു. പ്രസ് സെക്രട്ടറിയായിരുന്ന ജെന്‍ സാക്കിക്ക് പകരം ആയിരിക്കും ഈമാസം 13 മുതല്‍ പിയറിയുടെ നിയമനം.
ആഫ്രിക്കന്‍ വംശജ ബൈഡന്റെ പ്രസ് സെക്രട്ടറി
