റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ച ആളിനെതിരെ കേസെടുത്തു

നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ചതായി പരാതി. അയൽവാസി ബാലനെ സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 2022 മെയ് 5 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോമ്പയാർ ബ്ലോക്ക് നമ്പർ 727-ൽ സന്തോഷിന്റെ മകൻ ശരത്തിനെയാണ് സന്തോഷ് എന്നയാൾ ത‌ടഞ്ഞനിർത്തി മർദ്ദിച്ചത്. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ ഓടിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞ് സൈക്കിളിൽ നിന്ന് തള്ളിയിടുക‌യായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ശരത്തിന്റെ കൈയ്ക്കും കാലിനും പിടിച്ച് കോൺക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു. ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് സംശയമുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ മൊഴിപ്രകാരം കേസെടുത്തായി നെടുങ്കണ്ടം സിഐ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →