കൈക്കൂലി വാങ്ങിയ അസി.എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറസ്‌റ്റില്‍

കോട്ടയം : വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയതിന്‌ പിടിയിലായി. ജലസേചന വിഭാഗം സബ്‌ ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ചങ്ങനാശേരി പെരുന്ന കുറുപ്പന്‍ പറമ്പില്‍ ബിനു ജോസാണ്‌ അറസ്‌റ്റിലായത്‌. രണ്ടര ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ തുക തിരികെ നല്‍കാന്‍ കരാറുകാരനില്‍ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ വിജിലന്‍സ്‌ സംഘം ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

സെക്യൂരിറ്റി തുക തിരികെ ആവശ്യപ്പെട്ട്‌ കരാറുകാരന്‍ നിരവധി തവണ ഓഫീസ്‌ കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ല. പതിനായിരം രൂപ നല്‍കിയാല്‍ പണം അനുവദിക്കാമെന്ന ബിനുവിന്റെ ആവശ്യം കരാറുകാരന്‍ സമ്മതിച്ചതോടെ ആദ്യഘട്ടമായി രണ്ട്‌ ലക്ഷം രൂപയുടെ ചെക്ക്‌ അനുവദിച്ചു. ചെക്ക്‌ മാറി പതിനായിരം രൂപയുമായി വരുമ്പോള്‍ ബാക്കി തുക അനുവദിക്കാമെന്നായിരുന്നു ധാരണ. തുടര്‍ന്നാണ്‌ വിജിലന്‍സിനെ അറിയിച്ചശേഷം കരാറുകാരന്‍ ഓഫീസിലെത്തിയത്‌. ബിനുവില്‍ നിന്നും ഫിനോഫ്‌തലിന്‍ പുരട്ടിയ നോട്ടുകളും പിടിച്ചെടുത്തു.

ഡിസംബറില്‍ വിരമിക്കുന്ന ബിനുവിനെതിരെ മുമ്പും കൈക്കൂലി പരാതി ഉയര്‍ന്നട്ടുണ്ട 2014,2017 വര്‍ഷങ്ങളില്‍ വിജിലന്‍സ്‌ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കിലില്ലാത്ത പണം ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തിരുന്നു. ബിനുവിനെതിരെ വിജിലന്‍സ്‌ അന്വേഷണവും നടക്കുന്നുണ്ട.്‌

കോട്ടയം വിജ്‌ലന്‍സ്‌ യൂണിറ്റിലെ ഡിവൈഎസ്‌പി പികെ വിദ്യാധരന്റെ നേതൃത്വത്തിലുളള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഇവരെ 06/05/22 കോടതിയില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →