ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ വിപണി

മുംബൈ: കൈപ്പിടിയിലാക്കിയ നേട്ടം മുഴുവന്‍ അവസാനഘട്ടം ഇന്ത്യന്‍ സൂചികകള്‍ വിട്ടുകളഞ്ഞു. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 33.20 പോയിന്റ് താഴ്ന്ന് 55,702.23ലും നിഫ്റ്റി 5.10 പോയിന്റ് ഉയര്‍ന്ന് 16,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 865 പോയന്റാണ് സെന്‍സെക്സിന് നഷ്ടമായത്. ചാഞ്ചാട്ടം നിറഞ്ഞ ഇന്നലത്തെ വ്യാപരത്തിനിടെ 1,491 ഓഹരികള്‍ മുന്നേറി 1,771 ഓഹരികളുടെ വിലയിടിഞ്ഞു. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്, നെസ് ലെ ഇന്ത്യ എന്നിവയാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍ . ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. സെക്ടര്‍ സൂചികകളില്‍ പവര്‍, ക്യാപിറ്റല്‍ ഗുഡ്സ്, ഐടി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. അതേസമയം, റിയാല്‍റ്റി, എഫ്എംസിജി, ഫാര്‍മ, സൂചികകള്‍ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബി.എസ.്ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയെ കരടികള്‍ പിടിമുറുക്കിയതോടെ വരുംദിവസങ്ങളിലും കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →