ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

റായ്പൂര്‍: വായു നിറയ്ക്കുന്നതിനിടെ ബുള്‍ഡോസറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. റായ്പൂരിലെ സില്‍ത്താര വ്യാവസായിക മേഖലയില്‍ ഈ മാസം മൂന്നിനായിരുന്നു അപകടം. സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ടയറില്‍ തൊഴിലാളികളിലൊരാള്‍ കാറ്റു നിറയ്ക്കുന്നതും അപരന്‍ അമര്‍ത്തിപ്പിടിച്ച് മര്‍ദം പരിശോധിക്കുന്നതുമാണു വീഡിയോ ദൃശ്യങ്ങളില്‍. പിന്നീട് ടയര്‍ പൊട്ടിത്തെറിക്കുന്നതും സ്ഫോടനശക്തിയില്‍ രണ്ടുപേരും അകലേക്കു തെറിച്ചുവീഴുന്നതും വ്യക്തം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →