ചൈനീസ് വിമാനവാഹിനിക്കപ്പലും എട്ടു യുദ്ധക്കപ്പലുകളും ജപ്പാനോടു ചേര്‍ന്നുള്ള കടലില്‍

ബെയ്ജിങ്: ചൈനീസ് നാവികസേനയുടെ ലിയോണിങ് വിമാനവാഹിനിക്കപ്പലും എട്ടു യുദ്ധക്കപ്പലുകളും ജപ്പാനോടു ചേര്‍ന്നുള്ള കടലില്‍. തയ്വാന്‍ ഉള്‍ക്കടലിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലെ തയാറെടുപ്പാണു ലക്ഷ്യമെന്നാണു സൂചന. ഒക്കിനാവ ദ്വീപിനും മിയാകൊജിമയ്ക്കുമിടയിലൂടെയാണു കപ്പലുകള്‍ കടന്നുപോയത്. ജപ്പാന്റെ സമുദ്രമേഖലയിലേക്കു കടന്നില്ലെന്നു െചെനയും ജപ്പാനും വ്യക്തമാക്കി. അതേസമയം, ഈ മേഖലയിലെ അധീശത്വത്തിന്റെ പ്രകടനം കൂടിയാണു ചൈനീസ് നാവികസേന നടത്തിയത്. ചൈനീസ് കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ജപ്പാന്‍ ഇസുമോ എന്ന ഹെലികോപ്ടര്‍ വാഹിനിക്കപ്പലും വിമാനങ്ങളും അയച്ചിരുന്നു. ജപ്പാനില്‍ താവളമടിച്ചിരിക്കുന്ന യു.എസിന്റെ ഏഴാം കപ്പല്‍പ്പടയും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മിയാകോ ഉള്‍ക്കടലിലൂടെ കടന്ന് പസഫിക് സമുദ്രത്തിന്റെ കിഴക്കുകൂടി തായ്വാന് അരികിലെത്തി ദക്ഷിണ ചൈനാക്കടലില്‍ അഭ്യാസപ്രകടനങ്ങള്‍ക്കാണു ചൈന തയാറെടുക്കുന്നതെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →