സദസ് നിറഞ്ഞ് സ്ത്രീകൾ സ്ത്രീശാക്തീകരണവും വെല്ലുവിളികളും സെമിനാർ സംഘടിപ്പിച്ചു.

കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ  എൻ്റെ കേരളം  പ്രദർശന – വിപണന മേളയിൽ  സാമൂഹിക നീതി വകുപ്പും വനിതാ ശിശു വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച സ്ത്രീശാക്തീകരണവും വെല്ലുവിളികളും എന്ന സെമിനാർ സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട്   ശ്രദ്ധേയമായി .   സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കേണ്ടവരാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും എല്ലാ മേഖലകളിലും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിച്ചത് സംസ്ഥാന സർക്കാരിൻ്റെ  സർക്കാരിന്റെ മികച്ച  നേട്ടമാണെന്ന്  സെമിനാർ ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അഭിപ്രായപ്പെട്ടു. കുടുംബശ്രീ  പ്രവർത്തനങ്ങളിലൂടെ വനിതകൾക്ക് സാമ്പത്തിക- സാമൂഹിക മുന്നേറ്റം സാധ്യമാക്കാനായതായി 
വിഷയാവതരണം നടത്തിയ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അഭിപ്രായപ്പെട്ടു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.വി ഗിരീഷ് കുമാർ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത് , ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.വി. സുനിൽ ,ജില്ല പഞ്ചായത്തംഗം കെ.വി ബിന്ദു,  വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ജെബിൻ ലോലിത സെയിൻ  , സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ ജോസഫ് റിബല്ലോ എന്നിവർ സംസാരിച്ചു. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എൽ. അംബിക സ്വാഗതവും കില റിസോഴ്സ് പേഴ്സൺ കെ.എൻ.ഷീബ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →