തൃശൂർ: നഗരത്തിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ റിബിൻ, റിജോ എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്. 150 ൽ അധികം ക്യാമറകൾ പരിശോധിച്ചാണ് ഇവരെ പിടുകൂടിയത്
നെടുപുഴയിൽ വിഷു തലേന്ന് ബേക്കറിയിൽ നിന്നും കൂൾ ഡ്രിങ്ക്സ് കുടിച്ച ശേഷമാണ് യുവാക്കൾ 66കാരിയുടെ മാല പൊട്ടിച്ചത്.ചീയാരം, മുല്ലക്കര, പീച്ചി എന്നിവങ്ങളിലും സമാന സംഭവങ്ങൾ നടന്നു. തുടർന്ന് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ആണ് മോഷ്ടാക്കളെ പിടി കൂടിയത്.
മോട്ടർസൈക്കിളിന്റെ നമ്പർ പ്ലേറ്റ് വളച്ചു വച്ചാണ് പ്രതികൾ സഞ്ചരിച്ചത്. മോഷണത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ റോഡിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും മാറ്റുകയും ചെയ്തു. ചില സമയങ്ങളിൽ ബൈക്ക് ഉപേക്ഷിച്ചു കാറിൽ സഞ്ചരിച്ചു.
നഗരത്തിലെയും ഉൾ റോഡുകളിലെയും ക്യാമെറകൾ ദിവസങ്ങളോളം പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് 52 ഗ്രാം സ്വർണവും കണ്ടെടുത്തു. സാമ്പത്തിക പ്രശ്നം മൂലമാണ് മാല പൊട്ടിക്കലി ലേക്ക് തിരിഞ്ഞതെന്നാണ് യുവാക്കൾ പോലീസിനു നൽകിയ മൊഴി