അഹമ്മദാബാദ്: ബി.ജെ.പിയുടെ അഹങ്കാരം ഇല്ലാതാക്കണമെന്നും ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു അവസരം നല്‍കണമെന്നും പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.ഏറ്റവും സത്യസന്ധനായ, അഴിമതി ഇല്ലാത്ത വ്യക്തിയാണു ഞാന്‍. ഇവര്‍ എനിക്കെതിരേ നിരവധി അന്വേഷണങ്ങള്‍ നടത്തി. എന്നാല്‍, ഒന്നും കണ്ടെത്തിയില്ല.ഗുജറാത്തിലെ ബറൂച്ചില്‍ ആദിവാസി സമ്മേളനം ഉദ്ഘാടനംചെയ്യവേ കെജ്രിവാള്‍ പറഞ്ഞു. ഗുജറാത്തില്‍ നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നാണു കേള്‍ക്കുന്നത്. ബി.ജെ.പിക്ക് ആം ആദ്മി പാര്‍ട്ടിയെ ഭയമാണോ? ഞങ്ങള്‍ക്കു സമയം നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഡിസംബര്‍ വരെ സമയം ലഭിച്ചാല്‍ ഞങ്ങള്‍ക്കു വലിയ ഭൂരിപക്ഷം കിട്ടുമെന്ന് അവര്‍ക്ക് അറിയാം. നിങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും ആറു മാസം കഴിഞ്ഞു നടത്തിയാലും എ.എ.പി. ജയിക്കും.കോണ്‍ഗ്രസ് ഇല്ലാതായി. എന്നാല്‍, കോണ്‍ഗ്രസില്‍ നല്ല ആളുകളുണ്ട്. ഗുജറാത്തിനുവേണ്ടി എന്തെങ്കിലും നന്മ ചെയ്യണമെന്നുണ്ടെങ്കില്‍ അവര്‍ എ.എ.പിയില്‍ ചേരണം.ബി.ജെ.പിയിലും നല്ല ആളുകളുണ്ട്. അവരും എ.എ.പിയിലേക്കു വരണം. കെജ്രിവാള്‍ പറഞ്ഞു.
ബി.ജെ.പിയുടെ അഹങ്കാരം ഇല്ലാതാക്കാന്‍ എഎപിയ്ക്ക് ഗുജറാത്തില്‍ ഒരവസരം നല്‍കണമെന്ന് കെജ്രിവാള്‍
