കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടായി മാറും. 44 ലക്ഷം രൂപ ചെലവഴിച്ച് 1400 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സജ്ജമാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ
ശിലാസ്ഥാപനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വ്വഹിച്ചു. ഉമ്മന്‍ ചാണ്ടി എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ.പി.കെ.ജയശ്രീ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാന്, ജില്ലാ പഞ്ചായത്തംഗം രാധാ വി.നായര്‍, ബ്ലോക്കംഗം റ്റി.എം. ജോര്‍ജ്ജ്, പഞ്ചായത്തംഗം രാജി നിതീഷ്, തഹസില്‍ദാര്‍ എസ്.എന്‍.അനില്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല ഇന്റര്‍നെറ്റ് സൗകര്യമുള്‍പ്പെടെ ഫ്രണ്ട് ഓഫീസ്, വെയിറ്റിംഗ് ഏരിയ, ഡൈനിംഗ് റൂം, റെക്കോര്‍ഡ്സ് റൂം, ഭിന്നശേഷി സൗഹൃദ ടൊയ്ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കും. .