സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലുവ താലൂക്കിലെ അങ്കമാലിയിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം 28 വൈകിട്ട് 5ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ നിർവഹിക്കും. റോജി. എം. ജോൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഹോട്ടൽ പ്രവർത്തിക്കും.
പൊതുജനങ്ങൾക്ക് 20 രൂപയ്ക്ക് ഊണ് സുഭിക്ഷ ഹോട്ടലുകളിൽ നിന്ന് ലഭ്യമാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദാ മോഹൻ, അനിമോൾ ബേബി, അങ്കമാലി നഗരസഭ അധ്യക്ഷൻ റെജി മാത്യു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, വൈസ് പ്രസിഡന്റ് എം.ഒ ജോർജ്ജ്, ജില്ലാ സപ്ലൈ ഓഫീസർ പി.ആ ശാന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.