ആറാട്ടുപുഴ വേലായുധ പണിക്കര്‍ അനുസ്‌മരണം ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം : സാമൂഹ്യ മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ അനുസ്‌മരണ സമ്മേളനം 2022 ഏപ്രില്‍ 28 ന്‌ രാവിലെ ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍ ഉദ്‌ഘാടനം ചെയ്യും സാമൂഹിക മുന്നേറ്റ മുന്നണി ചെയര്‍മാന്‍ കെ.പി.അനില്‍ ദേവ്‌ അദ്ധ്യക്ഷത വഹിക്കും.ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി വി.മുരളീധരന്‍, പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍, ഉമ്മന്‍ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍ ഡോ.എസ്‌ കൃഷ്‌ണകുമാര്‍ ബി.അബ്ദുല്‍ സലാം തുടങ്ങിയവര്‍ പങ്കെടുക്കും.

അനുസ്‌മരണ സമ്മേളനത്തോടനുബന്ധിച്ച്‌ ആറാട്ടുപുഴ വേലായുധ പണിക്കര്‍ സ്‌മൃതി മണ്ഡപത്തില്‍ നിന്ന്‌ സി.എസ്‌ സുജാത തിരികൊളുത്തിയ ദീപശിഖാ പ്രയാണം ഇന്നലെ വൈകിട്ട്‌ നാലിന്‌ പേട്ട കേരള കൗമുദി അങ്കണത്തിലെ പത്രാധിപര്‍ കെ.സുകുമാരന്‍ സ്‌മാരക സ്‌ മൃതി മണ്ഡപത്തില്‍ സമാപിച്ചു.സാമൂഹിക മുന്നേറ്റ മുന്നണി ചെയര്‍മാന്‍ കെ.പി.അനില്‍ദേവ്‌, ജനറല്‍ സെക്രട്ടറി ഡോ.വി.അബ്ദുല്‍ സലാം സ്വാമിസുകൃതാന്ദ, അനില്‍കുമാര്‍ എന്‍ രാധാകൃഷ്‌ണന്‍, സജീവ്‌ നാണു,ശിവബാബു,തുടങ്ങിയ.വര്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →