പുടിന്റെ ആരോഗ്യനില മോശമെന്ന് മാധ്യമങ്ങള്‍

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്റെ ആരോഗ്യനില മോശമെന്നു പാശ്ചാത്യ മാധ്യമങ്ങള്‍. ബലാറെസ് നേതാവ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോയുമായുള്ള ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ െകെവിറയ്ക്കുകയായിരുന്നെന്നാണു കണ്ടെത്തല്‍.അദ്ദേഹത്തിനു പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നാണു ബ്രിട്ടീഷ് മാധ്യമങ്ങളുടെ നിലപാട്. സമീപകാല പൊതുപരിപാടികളിലെ പുടിന്റെ ശരീരഭാഷ പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നാണ് മനസിലാകുന്നതെന്നു അവര്‍ വിലയിരുത്തുന്നു.

പുടിന്‍ മുഖത്ത് കോസ്മറ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്നും പറയുന്നു. സിഡ്നിയിലെ ഒരു കോസ്മെറ്റിക് ഡോക്ടര്‍ അടുത്തിടെ പുടിന്റെ പഴയചിത്രവും സമീപകാലചിത്രവും പങ്കുവച്ചിരുന്നു.പ്രായം തോന്നിക്കുന്നതു തടയാനും കടുപ്പക്കാരനെന്ന പ്രതിച്ഛായ നിലനിര്‍ത്താനും ഉതകുന്ന തരത്തിലുള്ള സൗന്ദര്യചികിത്സകള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

സമീപകാലത്തെ ചിത്രങ്ങളില്‍ പുടിന്‍ കൂടുതല്‍ ചീര്‍ത്തിരിക്കുന്നത് വ്യക്തമാണെന്നു ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ക്കുണ്ടായിരുന്ന രോഗാവസ്ഥയോടാണു ഡെയ്ലി മെയില്‍ പുടിനെ താരതമ്യം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →