തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40 ശതമാനം ഭിന്നശേഷി ശുപാര്‍ശ ചെയതിട്ടുളളവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന 7 ലക്ഷം രൂപ വരെ വിലയുളള വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കിയതായി ഗതാഗതവകുപ്പ്മന്ത്രി ആന്റണി രാജു.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശതയനുഭവിക്കുന്നവരുടെ വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് ഇവര്‍ക്കുകൂടി ലഭ്യമാക്കിയത്. അവശതയനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയാകെ ചുമതലയാണെന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

