കേരളത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകള്‍ക്കാണു ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സഹായധനം ലഭിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഈ പദ്ധതിയുടെ കീഴില്‍ ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ്വ തദ്ദേശീയ ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തു ജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണു ധനസഹായം നല്‍കുന്നത്. താത്പര്യമുള്ള വ്യക്തികള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തികളുടെ റിപ്പോര്‍ട്ട് എന്നിവ സഹിതം ജൂണ്‍ 30-നകം എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484 – 2344761



