കോവിഡ്: മോദി -മുഖ്യമന്ത്രിതല ചര്‍ച്ച 27ന്

ന്യൂഡല്‍ഹി: രാജ്യത്തു വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി 27ന് ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും ചര്‍ച്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും. ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 2,483 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →