കിന്റര്‍ ഗാര്‍ട്ടനില്‍ വെടിവയ്പ്പ്: റഷ്യയില്‍ നാലു മരണം

മോസ്‌കോ: റഷ്യയുടെ കേന്ദ്രമേഖലയായ ഉല്യനോവ്സ്‌കില്‍ ആയുധധാരി കിന്റര്‍ഗാര്‍ട്ടനിലേക്കു വെടിയുതിര്‍ത്തത്തിനെത്തുടര്‍ന്ന് നാലു മരണം. ഒരു അധ്യാപികയും രണ്ടു കുട്ടികളും കൊല്ലപ്പെടുകയും വെടിയുതിര്‍ത്ത ആള്‍ പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. പ്രവൃത്തിസമയത്ത് കിന്റര്‍ഗാര്‍ട്ടനിലേക്കു നടന്നുവന്ന ആള്‍ ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ സമയം അംഗരക്ഷകരൊന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്ന് തദ്ദേശ ഭരണാധികാരികള്‍ വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികള്‍ മൂന്നു വയസിനും ആറു വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. അഭിപ്രായ ഭിന്നതയില്‍നിന്നു രൂപപ്പെട്ട വിരോധമാകാം ദുരന്തത്തില്‍ കലാശിച്ചതെന്നാണ് നിയമവൃത്തങ്ങളുടെ ഇപ്പോഴത്തെ അനുമാനം.
സ്‌കൂളിലും യൂണിവേഴ്സിറ്റിയിലുമുണ്ടായ രണ്ട് കൊലപാതകങ്ങള്‍ കഴിഞ്ഞ വര്‍ഷം റഷ്യയെ നടുക്കിയതിനു പിന്നാലെയാണ് കിന്റര്‍ഗാര്‍ട്ടനിലെ ദുരന്തം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →