മരിയുപോളിലെ ഫാക്ടറി വളപ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈനില്‍ റഷ്യന്‍ നിയന്ത്രണത്തിലായ മരിയുപോളില്‍ വെടിനിര്‍ത്തല്‍. ശേഷിക്കുന്ന യുക്രൈന്‍ സൈനികരും നൂറുകണക്കിനു സാധാരണക്കാരും താവളമടിച്ചിട്ടുള്ള അസോവ്സ്റ്റാള്‍ ഉരുക്ക് ഫാക്ടറി വളപ്പില്‍നിന്നു സാധാരണക്കാരെ ഒഴിപ്പിക്കാനാണു റഷ്യന്‍ പ്രതിരോധമന്ത്രാലയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു വെടിനിര്‍ത്തല്‍ നിലവില്‍വന്നു. ഫാക്ടറി വളപ്പിലുള്ള അഭയാര്‍ഥികളെ, അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒഴിപ്പിക്കാമെന്നു റഷ്യ വ്യക്തമാക്കി. ഒഴിപ്പിക്കലിനു സന്നദ്ധതയറിയിച്ചു യുക്രൈന്‍ സൈനികര്‍ വെള്ളക്കൊ സൈനികരുമായി റഷ്യ ഓരോ അരമണിക്കൂറിലും റേഡിയോ ചാനല്‍ മുഖേന ആശയവിനിമയം നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →