ജോൺ ലൂഥറിന്റെ ട്രെയിലർ പുറത്ത്

ജയസൂര്യ നായകനായ ക്രൈം ത്രില്ലര്‍ ചിത്രം’ജോണ്‍ ലൂഥറിന്റെ ട്രെയിലര്‍ എത്തി. സസ്‌പെന്‍സും ദുരൂഹതയും നിലനിര്‍ത്തിക്കൊണ്ടുള്ള അത്യുഗ്രന്‍ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

നവാഗതാനായ അഭിജിത്ത് ജോസഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവും ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ജയസൂര്യയെ കൂടാതെ ദീപക് പറമ്ബോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ചിത്ര സംയോജനം പ്രവീണ്‍ പ്രഭാകര്‍ സംഗീതം പശ്ചാത്തല സംഗീതം ഷാന്‍ റഹ്‌മാൻ എന്നിവർ നിർവ്വഹിച്ചു.

Share
അഭിപ്രായം എഴുതാം