കാർഷികവികസന കർഷക ക്ഷേമവകുപ്പും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി വിദ്യാർത്ഥികൾക്കായി മാലിന്യ ശേഖരണ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 ഭൗമദിനത്തോടനുബന്ധിച്ചാണ്
മത്സരം നടത്തുന്നത്. 21 ന് രാവിലെ 10 മുതൽ 22 ന് രാവിലെ 9വരെ കോട്ടുവള്ളി കൃഷി ഭവനിൽ മത്സരം നടക്കും.
മാലിന്യ സംസ്കരണത്തിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ജീവിതത്തില്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി മൊബൈലിൽ ഒരു സെൽഫി എടുത്ത് 9847168656 എന്ന നമ്പറിൽ അയക്കണം. അതിനു ശേഷം പ്ലാസ്റ്റിക്കുകൾ കോട്ടുവള്ളി കൃഷി ഭവനിലെ കളക്ഷൻ സെന്റിൽ എത്തിക്കേണ്ടതാണ്. പ്ലാസ്റ്റിക്കുകൾ കൃഷിഭവനിൽ എത്തിക്കുന്ന വിദ്യാർത്ഥികളെ മാത്രമെ മത്സരത്തിൽ പങ്കെടുപ്പിക്കുകയുള്ളു.

