മോസ്‌കോ: ഇന്ത്യന്‍ വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ യഥാര്‍ഥ രാജ്യസ്നേഹിയാണെന്നു റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. റഷ്യയില്‍നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യയുടെ വിദേശനയം തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നു ജയ്ശങ്കര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു റഷ്യയുടെ അഭിനന്ദനം. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് തങ്ങള്‍ തീരുമാനമെടുക്കുമെന്നു പറഞ്ഞ വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ അനുഭവസമ്പത്തുള്ള നയതന്ത്രജ്ഞനും യഥാര്‍ഥ രാജ്യസ്നേഹിയുമാണ്. എല്ലാ രാജ്യങ്ങള്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല. ഭക്ഷ്യ സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ റഷ്യ പാശ്ചാത്യ സഖ്യകക്ഷികളെ മാത്രം ആശ്രയിക്കില്ല. യു.എന്‍. ചാര്‍ട്ടര്‍ ലംഘിച്ച് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാത്ത രാജ്യങ്ങളുമായി സഹകരിക്കും. ഇന്ത്യയുമായി അത്തരത്തില്‍ ഉഭയകക്ഷി സഹകരണം തുടരും- സെര്‍ജി ലാവ്റോവ് പറഞ്ഞു.ഇന്ത്യ റഷ്യയുടെ വളരെ പഴയ സുഹൃത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ”മേക്ക് ഇന്‍ ഇന്ത്യ” ആശയത്തിനു പിന്തുണ നല്‍കുമെന്നും ലാവ്റോവ് പറഞ്ഞു.
എസ്. ജയ്ശങ്കര്‍ യഥാര്‍ഥ രാജ്യസ്നേഹി: റഷ്യ
