തുടരന്വേഷണത്തിനുളള സമയം നീട്ടി നല്‍കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ദിലീപ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തുടന്വേഷണത്തിന്‌ ക്രൈംബ്രാഞ്ചിന്‌ ഇനിയും സമയം നീട്ടി നല്‍കരുതെന്ന്‌ ദിലീപ്‌ ഹൈക്കോടതിയില്‍ . കാവ്യാ മാധവന്‍ സമയം നല്‍കിയിട്ടും ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യാത്തത്‌ അന്വേഷണം നീട്ടാന്‍ വേണ്ടിയാണ്‌. സുരാജിന്റെ ഫോണ്‍ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ കാവ്യയെ കേസില്‍ കുരുക്കാനാണ്‌ നീക്കം. പള്‍സര്‍ സുനിയുടെ കത്തും ഫോണ്‍ സംഭാഷണവും വ്യാജമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ദിലീപ്‌ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേില്‍ അന്വേഷണത്തിനുളള സമയപരിധി 2022 ഏപ്രില്‍ 14ന്‌ അവസാനിച്ചിരുന്നു. ഇത്‌ മൂന്നുമാസം കൂട്ടി നീട്ടിനല്‍കണമന്ന്‌ ആവസ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ഈ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്‌ പരിഗണിക്കാനിരിക്കെയാണ്‌ സമയം നീട്ടി നല്‍കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ദിലീപിന്റെ ഹര്‍ജി. കളളത്തെളിവുണ്ടാക്കാനുളള ശ്രമമാണ്‌ തുടരന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നതെന്ന്‌ എതിര്‍ സത്യവാങ്‌മൂലത്തില്‍ ദിലീപ്‌ ആരോപിക്കുന്നു. മൂന്നരമാസമായി കേസിലെ വിചാരണ നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്‌.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിന്റെ എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്‌ച വിധിപറയും. 1.45 ന്‌ ജസ്‌റ്റീസ്‌ സിയാദ്‌ റഹ്മാനാണ്‌ വിധി പറയുക. ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ നേരത്തെ കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. കേസ്‌ റദ്ദാക്കണമെന്നും അല്ലെങ്കില്‍ സിബിഐക്ക്‌ വിടണമന്നുമാണ ദിലീപിന്റെ വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ്‌ അടക്കമുളളവര്‍ ഗൂഡാലോചന നടത്തിയെന്നാണ്‌ കേസ്‌. സംവിധായകന്‍ ബാലചന്ദ്രകുാറിന്‍റെ വെളിപ്പെടുത്തലിന്‌ പിന്നാലെയാണ്‌ പോലീസ്‌ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →