അസമില്‍ കനത്ത മഴ തുടരുന്നു: 14 മരണം

ന്യൂഡല്‍ഹി: അസമില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ മൂന്ന് കുട്ടികളാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹാവ്ലോംഗ് ഉള്‍പ്പടെയുള്ള മലയോര മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.ഏകദേശം 20,000 പേരെയാണ് അസമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്. 12 ജില്ലകളിലെ 592 ഗ്രാമങ്ങളില്‍ മഴ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചതായി സംസ്ഥാന ദുരന്തനിവാരണ സേനാ അധികൃതര്‍ വ്യക്തമാക്കി. കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7, 400 വീടുകള്‍ ഭാഗികമായും 840 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം, ഏപ്രില്‍ 18 വരെ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മേഘാലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 1,000 വീടുകളാണ് തകര്‍ന്നത്. മഴ മുന്നറിയിപ്പുള്ള സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →