കുറ്റിയാടി : കുറ്റിയാടി-പക്രന്തളംചുരത്തില്‍ ഒന്നാം വളവില്‍ അടച്ചിട്ടിരുന്ന തട്ടുകട കത്തി നശിച്ചു. കടയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലണ്ടറുകലില്‍ ഒന്ന് പെട്ടത്തെറിച്ചതാണ് കടകത്താന്‍ കാരണമായത്.മറ്റേസിലണ്ടര്‍ ചോരുകയും ചെയ്‌തു. കുണ്ടുതോട് സ്വദേശി സജാദ് നടത്തുന്ന കടയാണ് രാത്രിയില്‍ കത്തിനശിച്ചത്. വലിയ കൊമേഴ്‌സ്യല്‍ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്.
നാദാപുരത്തുനിന്ന് എത്തിയ അഗ്നിശമന സേന തീ കെടുത്തി. സമീപത്തൊന്നും താമസക്കാരില്ലാഞ്ഞതിനാല്‍ ആളപായം ഒഴിവായി തൊട്ടില്‍പാലം പോലീസ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.