ഡല്‍ഹിയില്‍ കോവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്നു

ന്യൂഡല്‍ഹി ; ഡെല്‍ഹിയില്‍ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനം കടന്നു. കൂടതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന്‌ വിദ്‌ഗ്‌ധര്‍ വ്യക്തമാക്കി. കൊറോണാ വൈറസ്‌ രോഗലക്ഷണങ്ങള്‍ ഉളളവര്‍ സ്വയം പരിശോധനക്ക്‌ വിധേയരാവണമെന്നും മാസ്‌ക്ക ധരിക്കുനന്ത്‌ നിര്‍ബന്ധമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ശനിയാഴ്‌ച (16.04.2022) നഗരത്തില്‍ 461 കേസുകള്‍ രേഖപ്പെടുത്തി. രണ്ട്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്‌. വെളളയാഴ്‌ച 366 കേസുകളാണ്‌ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌.

കേസുകളുടെ വര്‍ദ്ധനവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത്‌ ചില നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത്‌ മാസ്‌ക്‌ ധരിക്കുന്നത്‌ നിര്‍ബന്ധമാക്കേണ്ടതുണ്ട്‌. ഉയരുന്ന പോസിറ്റിവിറ്റി നിരക്കിനൊപ്പം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയെന്നതാണ്‌ ശരിയായ നീക്കമെന്നും അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →