കോഴിക്കോട്; പാലക്കാട് ജില്ലയിലെ എലപ്പുളളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പാസിഡന്റ് സുബൈറിനെ ആര്‍എസ്എസ് സംഘം പിതാവിന് മുന്നിലിട്ട് വെട്ടി ക്കൊലപ്പടുത്തിയ സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2022 ഏപ്രില്‍ 15ന് ഉച്ചക്ക് ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായികുന്നു.
കൃത്യമായ ഗൂഡാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍എസഎസ് കൊലപാതകം നടത്തിയിട്ടുളളതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.. സംഭവത്തിന്റെ പിന്നിലുളള ഉന്നതതല ഗൂഡാലോചന പുറത്തുകെണ്ടുവരണം. സംഘടനയുടെ പ്രദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു

