നെക്ലെസ് വിറ്റെന്ന ആരോപണത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അന്വേഷണം

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വിലപിടിപ്പുളള നെക്ലെസ് വിറ്റെന്ന ആരോപണത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അന്വേഷണം. നെക്ലെസ് സര്‍ക്കാരിലേക്ക് നല്‍കുന്നതിന് പകരം ഒരു ആഭരണ കച്ചവടക്കാരന് 18 കോടി രൂപയ്ക്ക് വിറ്റെന്നുളള ആരോപണത്തിലാണ് ഇമ്രാന്‍ ഖാനെതിരെ അന്വേഷണം ആരംഭിച്ചത്. ഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷ ഖാനയിലേക്ക് കൈമാറണം. എന്നാല്‍, അതിന് പകരം ഈ നെക്ലെസ് ഇമ്രാന്‍ ഖാന്‍ തന്റെ പ്രത്യേക സഹായി ആയിരുന്ന സുള്‍ഫിക്കര്‍ ബുഖാരിയെ ഏല്‍പ്പിക്കുകയും ഇയാള്‍ ലാഹോറിലെ ഒരു ആഭരണ കച്ചവടക്കാരന് ഇത് 18 കോടിക്ക് വില്‍പന നടത്തിയെന്നും എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →