റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഖ്ബാല്‍ സിംഗ് ലാല്‍പുര ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍

April 14, 2022 - 11:07 am

ചണ്ഡീഗഡ്: ഇഖ്ബാല്‍ സിംഗ് ലാല്‍പുരയെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനായി വീണ്ടും നിയമിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്മിഷന്‍ ചെയര്‍പേഴ്സണായി നിയമിതനായ അദ്ദേഹം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സ്ഥാനം രാജിവച്ചിരുന്നു. റോപര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ഇഖ്ബാല്‍ സിംഗിന് തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനമാണ് ലഭിച്ചത്. സിഖ്, പഞ്ചാബി സംസ്‌കാരത്തെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ ലാല്‍പുരയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിജെപി വക്താവായി നിയമിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായി പഞ്ചാബ് കേഡറില്‍ നിന്ന് വിരമിച്ച അദ്ദേഹം 2012- ലാണ് ബിജെപിയില്‍ ചേരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *