നിസാരകാരണങ്ങള്‍ പറഞ്ഞ്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ക്കായുളള അപേക്ഷ നിരസിക്കരുതെന്ന മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന്‌ കീഴിലുളള ക്ഷേമനിധി ബോര്‍ഡുകള്‍ മൂന്നുമാസത്തിലൊരിക്കല്‍ അദാലത്ത്‌ നടത്തി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി. നിസാര കാരണങ്ങള്‍ക്ക്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങല്‍ക്കായുളള അപേക്ഷ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പിന്‌ കീഴിലെ 16 ക്ഷേമനിധി ബോര്‍ഡുകള്‍ക്കായി സംവിധാനം ചെയ്‌ത പൊതു സോഫറ്റ്‌ വെയറായ അഡ്വാന്‍സ്‌ഡ്‌ ഇന്‍ഫോര്‍മേഷന്‍ ഇന്റര്‍ഫേസ്‌ സിസ്റ്റം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരാതിക്കാരോട്‌ ജീവനക്കാര്‍ മാന്യമായി പെരുമാറണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട്‌ ഓഫീസ്‌ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. ഓഫീസുകളില്‍ വരുന്ന ഫോണ്‍ എടുക്കുകയും കൃത്യമായ മറുപടി നല്‍കുകയും വേണം. പരാതിക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങാന്‍ ഇടവരുത്തരുത്‌. എല്ലാ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരും ജില്ലാ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണം. ക്ഷേമനിധി ബോര്‍ഡ്‌ ഓഫീസുകളില്‍ പഞ്ചിംങ്ങ്‌ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പുതിയ സോഫ്‌റ്റ്‌ വെയറിന്റെ ഉപയോഗത്തെക്കുറിച്ച്‌ കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →