മലപ്പുറത്ത്‌ കുഴല്‍പണം പിടികൂടി : രണ്ടുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം : ആഢംബര കാറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരുകോടി 56 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി. കൊടുവളളി മാനിപുരം സ്വദേശികളായ കരുവാരക്കോട്‌ മാഹമ്മദ്‌ സാലിഹി(37), വാഴപൊയില്‍ ഷബീര്‍ അ്‌ലി(38) എന്നിവരാണ്‌ അറസ്റ്റിലായത്‌. 2022 ഏപ്രില്‍ 12 ന്‌ രാവിലെ 9 മണിയോടുകൂടി നിലമ്പൂര്‍ പോലീസ്‌ സ്‌റ്റേഷന്‌ മുമ്പില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ കുഴല്‍പണം പിടികൂടിയത്‌. കാറിന്റെ സീറ്റിന്‌ താഴെ വലിയ രഹസ്യ അറയുണ്ടാക്കിയാണ്‌ പണം ഒളിപ്പിച്ചിരുന്നത്‌ . കസ്റ്റഡിയിലെടുത്ത പണവും കാറും കോടതിയില്‍ ഹാജരാക്കും. ഇത്‌ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട്‌ നല്‍കും. പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ അന്വേഷണം ശക്തമാക്കും

കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ ,മേലാറ്റൂര്‍, വാളാഞ്ചേരി, മലപ്പുറം സ്റ്റേഷനുകളിലും കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു. എഎസ്‌ഐകെ.അന്‍വര്‍ സാദത്ത്‌ ,റെനിഫിലിപ്പ്‌, റിയാസ്‌, ജിനാസ്‌ ബക്കര്‍,വൈശാഖ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പണം പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →