യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥികളെ ഒഴിവുള്ള സീറ്റില്‍ പരിഗണിക്കണം

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു പഠനം പാതിവഴിയില്‍ മുടങ്ങിയ വിദ്യാര്‍ഥികളെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്നു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷ(എ.ഐ.സി.ടി.ഇ)ന്റെ നിര്‍ദേശം. ഇതു സംബന്ധിച്ചു എ.ഐ.സി.ടി.ഇ. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു.

യുദ്ധത്തെ തുടര്‍ന്ന് 20,000 വിദ്യാര്‍ഥികളാണ് യുക്രൈനില്‍ നിന്ന് മടങ്ങിയതെന്നു എ.ഐ.സി.ടി.ഇ. കത്തില്‍ വ്യക്തമാക്കി. യുക്രൈനിലെ വിവിധ സര്‍വകലാശാലകളില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ കോഴ്സുകള്‍ക്കു പഠിക്കുകയായിരുന്നു അവര്‍. പഠനം മുടങ്ങിയതിനാല്‍ അവര്‍ കടുത്ത നിരാശയിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →