തിരുവനന്തപുരം: തടിപിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു. ഇടവൂർകോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്തെ കപ്പമുള എന്ന സ്ഥലത്താണ് 2022 ഏപ്രിൽ 11ന് രാവിലെ 10.45 ഓടെ ദാരുണമായ സംഭവം ഉണ്ടായത്. തടി പിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ ചുഴറ്റിയെടുക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു .മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തടി പിടിക്കുന്നതിനിടെ ആന പാപ്പാനെ ചവിട്ടിക്കൊന്നു
