സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പശ്ചാത്തല വികസന പ്രവൃത്തികള്‍ വിലയിരുത്താനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കെടുത്തു.
സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനും കിഫ്ബി മുഖേന ജില്ലയിലെ 45 സ്കൂളുകൾക്ക് മൂന്നുകോടി രൂപവീതം ഫണ്ട് അനുവദിച്ചിരുന്നു. നിർമാണ പ്രവൃത്തികളുടെ പദ്ധതിരേഖ തയ്യാറാക്കാനുള്ള ചുമതല ഇന്‍കെലിനാണ്. പ്രവൃത്തികള്‍ പൂർത്തിയാകാത്ത സ്‌കൂളുകളിൽ തുടർനടപടികൾ വേഗത്തിലാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്, പി.ടി.എ റഹീം, കാനത്തില്‍ ജമീല, കെ.എം സച്ചിന്‍ദേവ്, കെ.കെ രമ, ഇന്‍കെല്‍, കിഫ്ബി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.