എല്ലാ ജില്ലാകളിലും ഇനി സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലബോറട്ടറികൾ

**സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും

സംസ്ഥാനസർക്കാരിന്റെയും ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ വിഭാവനം ചെയ്ത സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലബോറട്ടികളുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആറ് ജില്ലകളിലേക്കുള്ള സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലബോറട്ടികളുടെ പ്രവർത്തനോദ്ഘാടനവും ഫ്‌ളാഗ് ഓഫും ഏപ്രിൽ 12 ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. തിരുവനന്തപുരം തൈക്കാട് ഭക്ഷ്യസുരക്ഷാഭവൻ അങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി. നിലവിൽ എട്ട് ജില്ലകളിൽ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലബോറട്ടറികൾ പ്രവർത്തിക്കുന്നുണ്ട്.

ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ, വാർഡ് കൗൺസിലർ കൃഷ്ണകുമാർ.എസ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ.രാജൻ.എൻ.ഖോബ്രഗഡേ, ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (കേരളം & ലക്ഷദ്വീപ്) ഡെപ്യൂട്ടി ഡയറക്ടർ ജസ്റ്റോ ജോർജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →