കേരളത്തില്‍ അടുത്ത നാല് ദിവസംകൂടി വേനല്‍ മഴ ശക്തിയായി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസംകൂടി വേനല്‍ മഴ ശക്തിയായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. ഇന്നലെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുണ്ടായിരുന്നത്.സംസ്ഥാനത്ത് ദിവസങ്ങളായി വേനല്‍മഴ അതിശക്തമായി തുടരുകയാണ്. പലയിടങ്ങളില്‍ ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടമാണുണ്ടാവുന്നത്. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ വകുപ്പും നല്‍കുന്ന മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന പകല്‍ താപനിലയില്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →