കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വര്‍ണമാണ് വീണ്ടും അധികൃതര്‍ പിടികൂടിയത്. 1.17 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കരിപ്പൂര്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നു പിടികൂടിയത്.ഈ മിശ്രിതത്തില്‍നിന്ന് 54.5 ലക്ഷം രൂപയുടെ 1.069 കിലോഗ്രാം സ്വര്‍ണം ലഭിച്ചതായി പോലീസ് അറിയിച്ചു. ദുബായില്‍ നിന്നെത്തിയ പാലക്കാട് കൂടല്ലൂര്‍ മേഴികുന്നുപറമ്പില്‍ വീട്ടില്‍ സജീഷ്(32) ആണ് കസ്റ്റംസിനെ കബളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്.വിമാനത്താവളത്തില്‍ എത്തിയ സജീഷിനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പൊന്നാനി സൗത്ത് പള്ളപ്പുറം എടക്കാട്ട് വീട്ടില്‍ സുധീഷിനെയും കാറിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →