വീട്ടില്‍ സൂക്ഷിച്ച ഒന്നരകിലോ കഞ്ചാവ് പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു

വര്‍ക്കല: വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വിനോദും സംഘവും അയിരൂര്‍, പാളയംകുന്ന്, ചാവടിമുക്ക് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല, ചെമ്മരുതി, ചാവടിമുക്ക്, പൊയ്കവിള വീട്ടില്‍ ജിബിന്‍(24) എന്നയാളുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. പ്രതി ജിബിന്‍ ഓടി രക്ഷപെട്ടു. ഈ പ്രദേശത്ത് വര്‍ക്കല എക്സൈസ് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സെബാസ്റ്റ്യന്‍, ഷാജി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍മോഹന്‍, സജീര്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സ്മിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →