കോഴിക്കോട്: മയക്ക്മരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി കോണിയത്ത് വീട്ടില്‍ കെ ഷാനവാസ് (49) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ന്യുജെന്‍ മയക്ക്മരുന്നായ എം ഡി എം എ പിടിച്ചെടുത്തു. മാവൂര്‍ റോഡ് അരയിടത്തുപാലം ഓവറിന് സമീത്ത് വെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്.
ഷാനവാസില്‍ നിന്നും 4.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ എക്സൈസ് വലയിലാക്കിയത്. ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ വാങ്ങി ചില്ലറ വില്‍പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ചോദ്യം ചെയ്യലില്‍ എക്സൈസ് കണ്ടെത്തി. കോഴിക്കോട് നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മുറിയെടുത്ത് ചില്ലറ വില്പന നടത്തി വരുകയായായിരുന്നു ഷാനവാസെന്നും എക്സൈസ് പറയുന്നു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അരലക്ഷത്തോളം രൂപ വരും. പ്രതിയെ കോഴിക്കോട് ജെഎഫിസിഎം (3) കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
മയക്ക്മരുന്നുമായി മലപ്പുറം സ്വദേശി കോഴിക്കോട് നഗരത്തില്‍ പിടിയില്‍
