വധഗൂഢാലോചനാ കേസ്: ദിലീപിന്റെ അഭിഭാഷകരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും.

കൊച്ചി: വധഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ഇതിന് മുന്നോടിയായി അഭിഭാഷകര്‍ക്ക് അന്വേഷണസംഘം നാളെ നോട്ടിസ് നല്‍കും. കേസില്‍ തെളിവ് നശിപ്പിച്ചതിനാണ് നടപടി. അഡ്വ.ഫിലിപ് ടി വര്‍ഗീസ്, അഡ്വ. സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കുക.നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ നേരത്തെ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടിസ് അയച്ചിരുന്നു. അഡ്വ.ബി രാമന്‍പിള്ള, അഡ്വ.സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടിസ്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് ഐ ടി വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ ഏറ്റവും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →