ധീരജ്‌ കൊലക്കേസില്‍ ഒന്നാം പ്രതിക്ക്‌ ജാമ്യം

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്‌ രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക്‌ ജാമ്യം. യൂത്ത്‌ കോണ്‍ഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കാണ്‌ തൊടുപുഴ സെഷന്‍സ്‌ കോടതി ജാമ്യം അനുവദിച്ചത്‌. 85 ദിവസങ്ങള്‍ക്കുശേഷമാണ്‌ ജാമ്യം ലഭിച്ചത്‌. കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എഞ്ചിനീയറിംഗ്‌ കോളേജിലുണ്ടായ എസ്‌എഫ്‌ഐ-കെ എസ്‌. യു സംഘര്‍ഷത്തിനിടെയാണ്‌ ധീരജ്‌ കൊല്ലപ്പെട്ടത്‌. കേസില്‍ ആകെ 8 പ്രതികളാണ്‌ ഉളളത്‌.

ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍ ടോണി തേക്കിലാടന്‍,നിതിന്‍ ലൂ്‌ക്കോസ്‌,സോയിമോന്‍ സണ്ണി എന്നിങ്ങനെ രണ്ടുമുതല്‍ ആറുവരെയുളള പ്രതികള്‍ക്ക്‌ ജില്ലാകോടതി മാര്‍ച്ച 19ന്‌ ജാമ്യം നല്‍കി. ഏഴാംപ്രതി ജസിന്‍ ജോയി എട്ടാംപ്രതി അലന്‍ ബോബി എന്നിവര്‍ക്ക്‌ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ക്കുവേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്‌ അശോകനാണ്‌ ഹാജരായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →