സിന്ധുവിന്റെ ആത്മഹത്യ: ആര്‍ടി ഓഫീസിലും വീട്ടിലുമെത്തി മൊഴി രേഖപ്പെടുത്തി

മാനന്തവാടി : മാനന്തവാടി ആര്‍ടി ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക്‌ സിന്ധു ആത്മഹത്യ ചെയ്‌ത സംഭവത്തില്‍മൊഴികള്‍ രേഖപ്പെടുത്തി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ആര്‍.രാജീവ്‌ ആണ്‌ മൊഴികള്‍ രേഖപ്പെടുത്തിയത്‌. തെളിവെടുപ്പ്‌ പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് അടിയന്തിരമായി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ക്ക്‌ സമര്‍പ്പിക്കുമെന്നും ആര്‍ രാജീവ്‌ പറഞ്ഞു.

ഓഫീസിലെ 10 ജീവനക്കാരുടെയും സിന്ധുവിന്റെ സഹോദരന്മാരുടെയും മൊഴികളാണ്‌ രേഖപ്പെടുത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം ലഭിച്ച ജൂണിയര്‍ സൂപ്രണ്ട്‌ അജിതാ കുമാരിയും ഓഫീസിലെത്തി മൊഴിനമല്‍കി. വയനാട്‌ ആര്‍ടിഒ ,മാനന്തവാടി ജോയിന്‍ര്‌ ആര്‍ടിഒ എന്നിവരുടെ മൊഴികള്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →