പാമ്പാടിയിലെ മമിക്രി കലാകാരന്റെ കൊലപാതകത്തില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍

കോട്ടയം ; കോട്ടയം പാമ്പാടിയില്‍ മിമിക്രികലാകാരന്‍ ലെനീഷിനെ കാമുകിയും ഗുണ്ടാസംഘവും ചേര്‍ന്ന്‌ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റോഡരുകില്‍ തളളിയ സംഭവത്തില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാരെന്ന്‌ കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി വി ബി സുജയമ്മയാണ്‌ പ്രതികള്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. 2022 ഏപ്രില്‍ ഏഴിന്‌ പ്രതികള്‍ക്കുളള ശിക്ഷ വിധിക്കും.

2013 നവംബര്‍ 23നായിരുന്നുകേസിനാസ്‌പദമായ സംഭവം. ലെനീഷിന്റെ കാമുകിയും എസ്‌എച്ച്‌ മൗണ്ടിന്‌ സമീപം നവീന്‍ ഹോം നഴ്‌സിംഗ്‌ സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാന്‍ചിറപാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല , ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട്‌ കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്‌റ്റിയന്‍ (28),ദൈവം പടി ഗോപാലശ്ശേരില്‍ ശ്യംംകുമാര്‍ (ഹിപ്പിശ്യാം-31) വിത്തിരിക്കുന്നേല്‍ രമേശന്‍ (ജൂഡോ രമേശന്‍-28) എന്നിവര്‍ ചേര്‍ന്ന്‌ കൊലപ്പെടുത്തുകയും കൊച്ചുതോപ്പ്‌ പാറാം തോട്ടത്തില്‍ മനുമോന്റെ (24) സഹായത്തോടെ ഓട്ടോയില്‍ മൃതദേഹം കൊണ്ടുപോയി ഒളിപ്പിച്ചതായുമാണ്‌ കേസ്‌

പാമ്പാടി കുന്നേല്‍ പാലത്തിന്‌ സമീപം ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. സംഭവത്തില്‍ കേസെടുത്ത പോലീസ്‌ സംഘം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടര്‍ ഗിരിജാ ബിജു കോടതിയില്‍ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →