ആലപ്പുഴ പൂന്തലയില്‍ സിപിഎം വിശദീകരണ യോഗത്തിന്റെ വേദി അടിച്ചുതകര്‍ത്തു

ആലപ്പുഴ: സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചുതകര്‍ത്തു. ആലപ്പുഴ വെണ്‍മണി പൂന്തലയിലാണ്‌ സംഭവം. 2022 ഏപ്രില്‍ 2 ശനിയാഴ്‌ച വൈകുന്നേരമാണ്‌ യോഗം നടന്നത്‌. കായംകുളം എംഎല്‍എ യു പ്രതിഭയാണ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തത്‌. യോഗം കഴിഞ്ഞ്‌ എല്ലാവരും മടങ്ങി കഴിഞ്ഞാണ്‌ വേദി തകര്‍ക്കപ്പെട്ടത്‌. കസേരകള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ച നിലയിലാണ്‌ ഉളളത്‌.

സംഭവത്തിന്‌ പിന്നാലെ സില്‍വര്‍ ലൈന്‍ പാതയോടുളള നാട്ടുകാരുടെ പ്രതിഷേധമാണ്‌ വേദി തകര്‍ക്കലിന്‌ പിന്നിലെന്ന്‌ നേതാക്കളും പറഞ്ഞു . എന്നാല്‍ മദ്യ ലഹരിയില്‍ പ്രദേശവാസി നടത്തിയ അതിക്രമമാണെന്ന്‌ പോലീസും സിപിഎം നേതാക്കളും പറഞ്ഞു. ഇയാളെ താക്കീത്‌ നല്‍കി വിട്ടയച്ചതായും നേതാക്കള്‍ പറഞ്ഞു.

സംഭവത്തിന്‌ പിന്നില്‍ രാഷ്ട്രീയമില്ലെന്ന്‌ സിപിഎം ഏരിയാ കമ്മറ്റി അംഗവും വെണ്‍മണി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍രുമായ പി.ആര്‍ രമേശ്‌ പറഞ്ഞു. നേരത്തെ ജില്ലയില്‍ നിന്നുളള മന്ത്രി സജി ചെറിയാന്‍ വീടുകളില്‍ കയറി സില്‍വര്‍ ലൈനിന്‍രെ ആവശ്യകതയെക്കുറിച്ച ജനങ്ങളോട്‌ സംസാരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →