പാലക്കാട് : പാലക്കാട് ചിറ്റൂരില്‍ യുവതിയെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂങ്കില്‍മട ഇന്ദിരാനഗര്‍ കോളനി രങ്കന്റെ മകള്‍ ജ്യാതിര്‍മണി (45) ആണ് മരിച്ചത്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് ആനമല സ്വദേശി വീരസ്വാമി(46)യെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.
വീരസ്വാമിയും ജ്യോതിര്‍മണിയും ഒരു വര്‍ഷമായി അഞ്ചാം മൈല്‍ പുറമ്പോക്കില്‍ കുടില്‍കെട്ടി ഒരുമി്‌ച്ച് താമസിച്ചുവരികയാണ്. 2022 ഏപ്രില്‍ 3ന് ഞായറാഴ്‌ച വൈകുന്നേരം അഞ്ചരയോടെ സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യാതിര്‍മണി മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുകയായിരുന്നു.

