രാജ്യസഭയില്‍ അവതരിപ്പിച്ച ജനസംഖ്യ നിയന്ത്രണ ബില്‍ കേന്ദ്രം പിന്‍വലിച്ചു.

ന്യൂഡല്‍ഹി പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകള്‍ക്ക് പിന്നാലെ ജനസംഖ്യ നിയന്ത്രണ ബില്‍ കേന്ദ്രം പിന്‍വലിച്ചു. രാജ്യസഭയില്‍ ബി ജെ പി അംഗം രാകേഷ് സിന്‍ഹ അവതരിപ്പിച്ച ബില്ലാണ് പിന്‍വലിക്കേണ്ടി വന്നത്.കുടുംബാസൂത്രണ പദ്ധതി വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നും ജനസംഖ്യ നിയന്ത്രിക്കാനുള്ള ഏതൊരു നിയമവും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയായിരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.നിര്‍ബന്ധിത മാര്‍ഗങ്ങളിലൂടെ കൂടുംബാസൂത്രണ നിയമത്തിന് സര്‍ക്കാര്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ഉണര്‍ത്തി. ജനസംഖ്യാടിസ്ഥാനത്തിലുള്ള കേന്ദ്രവിഹിതം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുത്തരുതെന്ന് കോണ്‍ഗ്രസിന്റെ ജയറാം രമേശും ഡി എം കെയുടെ തിരുച്ചി ശിവയും വാദിച്ചു.കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് അനുവദിക്കുന്നതും നീതി ആയോഗ്, ധനകാര്യ കമ്മീഷന്‍ എന്നിവയിലൂടെ നടപ്പാക്കുന്നതും ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അത് നഷ്ടപ്പെടുകയാണെന്ന് രമേശ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →