ഐ.പി.എല്ലില്‍ കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവുമായി പേസര്‍ ഡ്വെയ്ന്‍ ബ്രാവോ.

മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവുമായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പേസര്‍ ഡ്വെയ്ന്‍ ബ്രാവോ.ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ദീപക് ഹൂഡയെ പുറത്താക്കിയാണു ബ്രാവോ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരം ശ്രീലങ്കക്കാരനായ ലസിത് മലിംഗയുടെ 122 മത്സരങ്ങളില്‍നിന്ന് 170 വിക്കറ്റുകളെന്ന റെക്കോഡാണു ബ്രാവോ തിരുത്തിയത്.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത് ബ്രാവോ മലിംഗയുടെ നേട്ടത്തിനൊപ്പമെത്തിയിരുന്നു. നാല് ഓവറില്‍ 20 റണ്‍ വഴങ്ങിയായിരുന്നു മൂന്നു പേരെ പുറത്താക്കിയത്. 153 മത്സരങ്ങളില്‍ നിന്നാണു ബ്രാവോ 171 വിക്കറ്റുകളെടുത്തത്.38 വയസുകാരനായ ഡ്വെയ്ന്‍ ബ്രാവോ ട്വന്റി20 കളില്‍ ആകെ 575 വിക്കറ്റുകളെടുത്തു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 114 വിക്കറ്റുകളാണ് ബ്രാവോ എറിഞ്ഞിട്ടത്. ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ അമിത് മിശ്ര 166 വിക്കറ്റുകളുമായി മൂന്നാംസ്ഥാനത്താണ്. പീയുഷ് ചൗള 157 വിക്കറ്റുകളും ഹര്‍ഭജന്‍ സിങ് 150 വിക്കറ്റുകളുമെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →