ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ലഷ്‌കറെ തോയ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാന്‍ സ്വദേശിയായ മുനീബ് അഹമ്മദ് ഷെയ്ക്കിനെയാണു വധിച്ചതെന്നു തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്നു തെരച്ചിലിനെത്തിയ കരസേന, പോലീസ്, സി.ആര്‍.പി.എഫ്. സംയുക്ത സംഘത്തിനെതിരേ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളെ വധിച്ചു. ചൈനീസ് നിര്‍മിതമായ പിസ്റ്റലും വെടിയുണ്ടകളും കണ്ടെടുക്കാന്‍ കഴിഞ്ഞു. സാധാരണക്കാരടക്കം ആക്രമിക്കപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണു മുനീബെന്നു പോലീസ് അറിയിച്ചു.പുല്‍വാമയില്‍നിന്നു മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ പിടികൂടാനും സുരക്ഷാസേനക്ക് കഴിഞ്ഞു. ഒവെയ്സ് അല്‍ത്താഫ്, ആക്വിബ് മന്‍സൂര്‍, വസീം അഹമ്മദ് പണ്ഡിറ്റ് എഞ്ഞിവരാണു പിടിയിലായത്. ഇവരില്‍നിന്ന് എ.കെ. ശ്രേണിയിലുള്ള തോക്കും വെടിക്കോപ്പുകളും ഗ്രനേഡും കണ്ടെടുത്തു.
കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു
